ലഹരിമരുന്ന് കേസുകളിലെ അളവ് നിർണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന വിധി പുനഃപരിശോധിക്കാൻ സുപ്രീം കോടതി

Oplus_16908288

ലഹരിമരുന്ന് കേസുകളിലെ അളവ് നിർണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന വിധി പുനഃപരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.2020-ലെ ഹിരാ സിങ് കേസ് വിധി രാജ്യത്തെ ലഹരിമരുന്ന് കേസുകളില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായിരുന്നു.2009-ല്‍ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഉത്തരവനുസരിച്ച്‌, പിടിച്ചെടുക്കുന്ന ലഹരിവസ്തുവിന്റെ ആകെ ഭാരമാണ് കണക്കിലെടുക്കുന്നത്. അതായത്, മയക്കുമരുന്ന് കലർത്തിയ മറ്റ് വസ്തുക്കളുടെ ഭാരവും ഇതിനൊപ്പം കൂട്ടിച്ചേർക്കും. ഇത് പ്രകാരം, വളരെ കുറഞ്ഞ അളവില്‍ മാത്രം മയക്കുമരുന്ന് അടങ്ങിയിട്ടുള്ള കേസുകളില്‍ പോലും പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.ലഹരിവസ്തുക്കളുമായി കലർത്തിയ മറ്റ് വസ്തുക്കളുടെ ഭാരം കൂടി മയക്കുമരുന്നിന്റെ അളവായി കണക്കാക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ ഹർജി സുപ്രീം കോടതിയില്‍ എത്തിയത്. നിഷ്‌പക്ഷമായ വസ്തുക്കളും മയക്കുമരുന്ന് കലർത്താൻ ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളും അളവില്‍ ഉള്‍പ്പെടുത്തുന്നത് നീതിയുക്തമല്ലെന്ന് ഹർജിക്കാർ വാദിക്കുന്നു.ഈ കേസിന്റെ വിധി, രാജ്യത്തെ ലഹരിമരുന്ന് കേസുകളിലെ ശിക്ഷാവിധികള്‍ക്ക് പുതിയൊരു ദിശാബോധം നല്‍കിയേക്കാം.

Leave a Reply

Your email address will not be published. Required fields are marked *