സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ഓടുന്നതിന് പെർമിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോർ വെഹിക്കിള്‍ സ്കീമിലെ വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരായ ഹർജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു.ഹൈക്കോടതി വിധിക്ക് എതിരെ കെഎസ്ആർടിസിയും സംസ്ഥാന സർക്കാരും നല്കിയ ഹർജിയിലാണ് നോട്ടീസ്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിലും സുപ്രീം കോടതി കേസിലെ എതിർകക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. സ്റ്റേ ആവശ്യം അടുത്ത തവണ ഹർജിയില്‍ വാദംകേള്ക്കുമ്ബോള് പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.2023 മേയ് മൂന്നിനാണ് 140 കിലോമീറ്ററിലേറെ ദൈർഘ്യമുള്ള സ്വകാര്യബസുകളുടെ സർവീസ് റദ്ദാക്കി സർക്കാർ ഉത്തരവിറക്കിയത്. റൂട്ട് ദേശസാല്‍കൃതമാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോർ വാഹനവകുപ്പ് ഈ ഉത്തരവിറക്കിയത്. ഉത്തരവിനെതിരേ സ്വകാര്യ ബസുടമകള്‍ നല്കിയ ഹർജി പരിഗണിച്ചാണ് മോട്ടോർ വെഹിക്കിള്‍ സ്കീമിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയത്.ഹൈക്കോടതി വിധിക്കെതിരേ കെഎസ്ആർടിസിയും സംസ്ഥാന സർക്കാരും നല്കിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ്മാരായ സഞ്ജയ് കുമാർ, എസ് സി ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്.
Related Posts
സ്ത്രീയെ കത്രിക കൊണ്ട് കൊലപ്പെടുത്തിയ കേസ്; വധശിക്ഷ റദ്ദാക്കി സുപ്രീം കോടതി
- law-point
- July 26, 2026
- 0
അബൂദബി: സ്ത്രീയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് അപ്പീൽ കോടതി വിധിച്ച […]
ശബരിമല യുവതി പ്രവേശന കേസ്; സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും
- law-point
- April 21, 2026
- 0
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും […]
പരിശീലനത്തിനിടെ പരിക്കേറ്റ് പുറത്താക്കപ്പെടുന്ന കേഡറ്റുമാർക്കുള്ള ധനസഹായം; രൂക്ഷവിമർശനവുമായി സുപ്രിംകോടതി
- law-point
- March 10, 2026
- 0
ന്യൂഡൽഹി: സൈനിക പരിശീലനത്തിനിടെ പരിക്കേറ്റ് പുറത്താക്കപ്പെടുന്ന കേഡറ്റുകൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്ന കാര്യത്തിൽ […]
