ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചതിനെതിരെ രാഷ്ട്രപതി നൽകിയ റഫറന്‍സില്‍ വാദംബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയ പരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി നൽകിയ റഫറന്‍സില്‍ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും. റഫറൻസിനെ അനുകൂലിച്ച് കേന്ദ്ര സർക്കാർ വാദമാണ് ഇന്ന് നടക്കുക. ഗവർണർമാർക്ക് ബില്ലുകൾ നിയമസഭയിലേക്ക് തിരികെ അയയ്ക്കാതെ അനുമതി നൽകുന്നത് തടയാൻ കഴിയുമെങ്കിൽ, തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകൾ ഗവർണറുടെ ഇഷ്ടാനുസരണത്തിന് നിൽക്കേണ്ടിവരില്ലേ എന്ന് സുപ്രീം കോടതി ഇന്നലെ ചോദിച്ചിരുന്നു. ഗവർണറുടെ വിവേചന അധികാരത്തെക്കുറിച്ചും സുപ്രീംകോടതി ചോദ്യങ്ങൾ ഉയർത്തി. ഗവർണർക്ക് വിവേചനാധികാരം ഉണ്ടെന്നും ബില്ലിൽ ഭരണഘടന പ്രശ്നങ്ങൾ ഉള്ളപ്പോഴാണ് ഇടപെടുന്നതെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം. വിവേചനാധികാരം സംബന്ധിച്ച് തുടർവാദം ഇന്നും തുടരും.
Related Posts
മരുന്ന് കമ്പനികൾ ഡോക്ടർമാർക്ക് സൗജന്യങ്ങളും സമ്മാനങ്ങളും നൽകുന്നത് തടയണമെന്ന് സുപ്രീംകോടതി
- law-point
- October 8, 2026
- 0
ന്യൂഡൽഹി: മരുന്ന് കമ്പനികളുടെ അന്യായമായ വിപണന രീതികൾ നിയന്ത്രിക്കുന്നതിനുള്ള നിയമപരമായ ചട്ടങ്ങൾ ശുപാർശ […]
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി: രാഷ്ട്രപതിയുടെ സൂചനകൾ ഭരണഘടനാബെഞ്ച് 22-ന് പരിഗണിക്കും
- law-point
- July 20, 2025
- 0
ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയക്രമം നിര്‍ദേശിച്ച വിധിയില്‍ 14 നിയമപ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ടുളള രാഷ്ട്രപതിയുടെ […]
ജീവപര്യന്തം ജീവിതാവസാനം വരെയോ? ഇളവില്ലാതെയുള്ള ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല: സുപ്രീംകോടതി
- law-point
- December 21, 2025
- 0
ന്യൂഡൽഹി∙ പ്രതികൾക്ക് ജീവിതാവസാനം വരെ ഇളവില്ലാതെയുള്ള ജീവപര്യന്തം തടവുശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് […]
