നാമനിര്‍ദേശ പത്രിക തള്ളിയതിന് എതിരെ സാന്ദ്ര തോമസ് നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

സിനിമ നിർമാതാക്കളുടെ സംഘടന തെരഞ്ഞെടുപ്പിലേക്ക് നല്‍കിയ നാമനിർദേശ പത്രിക തള്ളിയതിന് എതിരെ സാന്ദ്ര തോമസ് നല്‍കിയ ഹർജി ഇന്ന് കോടതി പരിഗണിക്കും.എറണാകുളം ജില്ലാ സബ് കോടതിയാണ് ഹർജി പരിഗണിക്കുക.പ്രസിഡന്റ്‌, ട്രഷറർ സ്ഥാനങ്ങളിലേക്ക് ആണ് സാന്ദ്ര തോമസ് പത്രിക നല്‍കിയത്. കഴിഞ്ഞ ദിവസം കേസില്‍ വിശദമായ വാദം പൂർത്തിയായിരുന്നു. കേസില്‍ ഇന്ന് കോടതി വിധി പറഞ്ഞേക്കും. സാന്ദ്രയുടെ ഉടമസ്ഥതയില്‍ ഉള്ള കമ്ബനിക്ക് മൂന്ന് സെൻസർ സർട്ടിഫിക്കറ്റ് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *