അതുല്യയുടെ മരണത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് സതീഷിന് ഇടക്കാല ജാമ്യം അനുവദിച്ച്‌ കൊല്ലം സെഷന്‍സ് കോടതി

Oplus_16908288

ഷാര്‍ജയിലെ അതുല്യയുടെ മരണത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് സതീഷിന് ഇടക്കാല ജാമ്യം അനുവദിച്ച്‌ കൊല്ലം സെഷന്‍സ് കോടതി. രണ്ട് ലക്ഷം രൂപയുടെ രണ്ടാള്‍ ജാമ്യമാണ് സതീഷിന് അനുവദിച്ചിരിക്കുന്നത്.ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സതീഷിനെ വലിയതുറ പൊലീസിന് കൈമാറിയിട്ടുണ്ടായിരുന്നു. ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ സതീഷിനെ എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് വലിയതുറ പൊലീസിന് കൈമാറി.അതേസമയം കൊല്ലം തേവലക്കര സ്വദേശിനി അതുല്യ ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസ് കഴിഞ്ഞ ദിവസമാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്.കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. ഈ കേസാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്. ജൂലൈ 19 നാണ് അതുല്യയെ ഭര്‍ത്താവ് സതീഷിനൊപ്പം താമസിച്ചിരുന്ന ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.അതുല്യയുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്നാണ് സതീഷിനെതിരെ കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *