കൊച്ചി: തകര്‍ന്ന ഇടപ്പള്ളി – മണ്ണൂത്തി ദേശീയപാതയിലെ ടോള്‍ പിരിവ് മരവിപ്പിച്ച് ഹൈക്കോടതി. ദേശീയപാതയിലെ ഗതാഗത പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. ഗതാഗത പ്രശ്‌നം നാലാഴ്ചയ്ക്കകം പരിഹരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.തകർന്ന പാതയിലെ ടോൾ പിരിവിലാണ് കേന്ദ്ര സർക്കാരിനും ദേശീയപാതാ അതോറിറ്റിക്കും തിരിച്ചടിയായ ഹൈക്കോടതി ഉത്തരവ്. തകർന്ന ദേശീയപാതയിലെ ടോൾ പിരിവാണ് പ്രശ്നമെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി. ഇടക്കാല ഉത്തരവനുസരിച്ച് പാലിയേക്കര ടോൾ പ്ലാസയിൽ നാലാഴ്ചത്തേക്ക് ടോൾ പിരിവ് പാടില്ല.ദേശീയപാതയിലെ ഗതാഗത പ്രശ്നം പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണം. സർവീസ് റോഡുകൾ ഉടൻ ഗതാഗത യോഗ്യമാക്കണം. പ്രശ്‌നം പരിഹരിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നുമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.പൗരന്മാരാണ് ടോൾ പിരിവിന്റെ ബാധ്യതയേൽക്കേണ്ടി വരുന്നതെന്ന വിമർശനം ഉയർത്തിയാണ് ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്‌താഖ്, ജോൺസൺ ജോൺ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി. ദേശീയപാതാ അതോറിറ്റി ഒരുമാസം മുൻപ് നൽകിയ വാക്ക് പാലിച്ചില്ലെന്നായിരുന്നു ഹൈക്കോടതി നേരത്തെ ഉയർത്തിയ വിമർശനം.രണ്ടാഴ്ചയ്ക്കകം പ്രശ്നം പരിഹരിക്കാനാകുമെന്നാണ് ഒരു മാസം മുൻപ് അറിയിച്ചത്. എത്രനാൾക്കകം പ്രശ്നം പരിഹരിക്കാനാകുമെന്നും ആയിരുന്നു കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ ദേശീയപാതാ അതോറിറ്റിയോടുള്ള ചോദ്യം.ദേശീയപാതയിലെ ഗതാഗതപ്രശ്നം മൂന്നാഴ്ചയ്ക്കകം പ്രശ്നം പരിഹരിക്കാനാകുമെന്ന് ആയിരുന്നു ദേശീയപാതാ അതോറിറ്റി തിങ്കളാഴ്ച നൽകിയ വിശദീകരണം.
നാലാഴ്ച ടോള്‍ പിരിക്കരുത്; പാലിയേക്കരയില്‍ ടോള്‍ തടഞ്ഞ് ഹൈക്കോടതി
