ബംഗളൂരുവില്‍ മലയാളി കോളേജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം; കോഴിക്കോട് സ്വദേശി പ്രതി അഷ്‌റഫിനെ കോടതി റിമാൻഡ് ചെയ്തു

ബംഗളൂരുവില്‍ മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ കോഴിക്കോട് സ്വദേശി അഷ്‌റഫിനെ കോടതി റിമാൻഡ് ചെയ്തു.അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള ഹോസ്റ്റലില്‍ താമസിച്ച പെണ്‍കുട്ടിയെയാണ് പീഡനത്തിനിരയായത്.വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. തന്റെ റൂമിലെത്തി സഹകരിക്കണമെന്നും, അങ്ങനെ ചെയ്താല്‍ മാത്രമേ ഭക്ഷണവും താമസവും റെഡിയാക്കൂ എന്നുമായിരുന്നു ഇയാളുടെ ഭീഷണി. പെണ്‍കുട്ടിത് അതിന് തയ്യാറായില്ലെന്ന് മാത്രമല്ല, ശക്തമായി എതിര്‍ക്കുകയും ചെയ്തു. അപ്പോഴാണ് അഷ്‌റഫ് പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച്‌ കാറില്‍ കയറ്റി മറ്റൊരിടത്തേക്ക് കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്തത്. പെണ്‍കുട്ടിയുടെ മൊഴിയിലാണ് ഇക്കാര്യങ്ങളുള്ളത്.പേയിങ് ഗസ്റ്റായി താമസിക്കുന്ന മലയാളി പെണ്‍കുട്ടിയെയാണ് വീട്ടുടമയായ മലയാളി ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയിലാണ് കോഴിക്കോട് സ്വദേശിയായ അഷ്റഫിനെ പിടികൂടിയത്. 10 ദിവസം മുൻപാണ് അഷ്‌റഫിന്റെ വീട്ടിലേക്ക് താമസം മാറിയതെന്ന് വിദ്യാർഥിനി പരാതിയില്‍ പറയുന്നു. സോളദേവനഹള്ളിയിലെ സ്വകാര്യ കോളജില്‍ ഡിഗ്രിക്ക് പഠിക്കുകയാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി.

Leave a Reply

Your email address will not be published. Required fields are marked *