60 രൂപ കൂടുതല്‍ ഈടാക്കിയ ബീവറേജ്‌സ് കോര്‍പ്പറേഷനെതിരെ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍

Oplus_16908288

തൃശൂര്‍: മദ്യക്കുപ്പിയുടെ പുറത്ത് രേഖപ്പെടുത്തിയതിനേക്കാള്‍ 60 രൂപ കൂടുതല്‍ ഈടാക്കിയ ബവ്‌റിജസ് കോര്‍പ്പറേഷനെതിരെ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍. 15,060 രൂപ ഉപഭോക്താവിന് നല്‍കണം. അധികമായി നല്‍കിയ 60 രൂപ ഉപഭോക്താവിന് തിരികെ നല്‍കുന്നതിന് പുറമെ 5,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും 9 ശതമാനം പലിശ സഹിതം ഉപഭോക്താവിന് നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *