ജനപ്രതിനിധികളുടെ കൂറുമാറ്റം: സ്പീക്കറുടെ അധികാരം പുനഃപരിശോധിക്കാൻ പാര്‍ലമെന്റ് തയ്യാറാകണം – സുപ്രീം കോടതി

ജനപ്രതിനിധികളുടെ കൂറുമാറ്റവുമായി ബന്ധപ്പെട്ട് അയോഗ്യത കല്‍പ്പിക്കാൻ സ്പീക്കർക്കുള്ള അധികാരം പാർലമെന്റ് പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി.കൂറുമാറ്റവുമായി ബന്ധപ്പെട്ട കേസുകളില്‍ തീരുമാനം എടുക്കാൻ സ്പീക്കർമാർ കാലതാമസം വരുത്തുന്നതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.തെലങ്കാനയില്‍ ബി.ആർ.എസില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് കൂറുമാറിയ 10 എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന പരാതിയില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ സുപ്രീം കോടതി സ്പീക്കർക്ക് നിർദേശം നല്‍കി. ഈ വിഷയവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങള്‍.ജനാധിപത്യത്തിന് കൂറുമാറ്റങ്ങള്‍ ഭീഷണിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അയോഗ്യതാ പരാതികളില്‍ സ്പീക്കർ ഒരു ട്രൈബ്യൂണലായി പ്രവർത്തിക്കുമ്ബോള്‍, കാലതാമസമില്ലാതെ വേഗത്തില്‍ തീരുമാനം എടുക്കേണ്ടത് സ്പീക്കറുടെ ഉത്തരവാദിത്വമാണ്. “ഓപ്പറേഷൻ വിജയം, രോഗി മരിച്ചു” എന്ന അവസ്ഥ ഉണ്ടാകുന്നത് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അയോഗ്യതാ പരാതികളില്‍ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിക്കാത്തതിന് തെലങ്കാന ഹൈക്കോടതിയെയും സുപ്രീം കോടതി വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *