റാപ്പര്‍ വേടന്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ വേടന് ഇതുവരെ നോട്ടീസയച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

കൊച്ചി: റാപ്പര്‍ വേടന്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ വേടന് ഇതുവരെ നോട്ടീസയച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നുണ്ടെന്നും അക്കാര്യം പരിശോധിച്ചു വരികയാണെന്നും കമ്മീഷണര്‍ പറഞ്ഞു. ഐപിസി 376, 376 2 എന്‍ എന്നീ സെക്ഷനുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും മറ്റ് വകുപ്പുകളൊന്നും ചുമത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.തെളിവുകള്‍ ലഭിച്ചാല്‍ അതിനനുസരിച്ച് വകുപ്പുകള്‍ ചുമത്തും. കാര്യങ്ങള്‍ കുറച്ചുപേര്‍ക്ക് അറിയാമെന്ന് പരാതിക്കാരി പറയുന്നുണ്ട്. അതൊക്കെ സത്യമാണോ എന്ന് പരിശോധിക്കും. സാക്ഷികളുണ്ടെങ്കില്‍ അവരുമായി സംസാരിക്കും. എന്നിട്ട് വേണ്ട കാര്യങ്ങള്‍ ചെയ്യും. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു’- കമ്മീഷണര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *