പാർലമെന്റില്‍ ഇംപീച്ച്മെന്റ് നീക്കം ശക്തമാകുന്നതിനിടെ, വിവാദ ജഡ്ജി യശ്വന്ത് വർമ്മ സമർപ്പിച്ച ഹർജിയില്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് വാദം കേള്‍ക്കാൻ സുപ്രീംകോടതി തീരുമാനം.ഭരണഘടനാ വിഷയങ്ങളുണ്ടെന്നും പ്രത്യേക ബെഞ്ച് രൂപീകരിച്ച് അടിയന്തരമായി വാദം കേള്‍ക്കണമെന്നും ജഡ്ജിക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍, മുകുള്‍ റോത്തഗി തുടങ്ങിയ അഭിഭാഷകർ ഇന്നലെ ചീഫ് ജസ്റ്റിസിന് മുന്നില്‍ ആവശ്യപ്പെട്ടു. താൻ വാദം കേള്‍ക്കുന്നത് ഉചിതമല്ലെന്ന് പ്രതികരിച്ച ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്, പ്രത്യേക ബെഞ്ച് രൂപീകരിക്കാമെന്ന് ഉറപ്പുനല്‍കി. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരിക്കെ, ഔദ്യോഗിക വസതിയില്‍ നോട്ടുകൂമ്ബാരം കണ്ടെത്തിയതിലാണ് യശ്വന്ത് വർമ്മയ്ക്കെതിരെ ഇംപീച്ച്മെന്റ് നീക്കം. 145 ഭരണ-പ്രതിപക്ഷ എം.പിമാർ ഒപ്പിട്ട ഇംപീച്ച്മെന്റ് നോട്ടീസ് ലോക്സഭാ സ്പീക്കർക്കും 63 അംഗങ്ങള്‍ ഒപ്പിട്ട നോട്ടീസ് രാജ്യസഭാ അദ്ധ്യക്ഷനും കൈമാറിയിരുന്നു. നിലവില്‍ അഹമ്മദാബാദ് ഹൈക്കോടതി.
ഇംപീച്ച്മെന്റ് നീക്കം നടക്കുന്നതിനിടെ നിര്‍ണായകം, ജ. യശ്വന്ത് വര്‍മ്മയുടെ ഹര്‍ജി പരിഗണിക്കാൻ സുപ്രീംകോടതി
