തിരുവനന്തപുരം: കൊല്ലത്ത് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പൊതു വിദ്യാഭ്യാസ ഡയറക്ടറും ജില്ലാ പൊലീസ് മേധാവിയും (കൊല്ലം റൂറൽ) അടിയന്തരമായി അന്വേഷണം നടത്തി 14 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
തേവലക്കരയില്‍ നിന്നും നടക്കുന്ന സംഭവമാണ് എട്ടാം ക്ലാസുകാരന്റെ മരണം. ചെരുപ്പ് എടുക്കുന്നതിനായി ഷീറ്റിന്റെ മുകളില്‍ കയറി മിഥുന്‍ എന്ന വിദ്യാര്‍ത്ഥി തെന്നി വൈദ്യുതി ലൈനിലേക്ക് വീണ് ഷോക്കേറ്റ് മരിക്കുകയായിരുന്നു.അപകടത്തിന് ഇടയാക്കിയ പ്രധാന കാരണങ്ങളിലൊന്ന് സ്‌കൂള്‍ മൈതാനത്തിനുമുകളിലൂടെ പോകുന്ന വൈദ്യുതി ലൈനാണ്. അതിന്റെ അടുത്തുള്ള സ്ഥലത്താണ് സൈക്കിള്‍ ഷെഡിന് തകരഷീറ്റുകള്‍ ഉപയോഗിച്ച് ടെമ്ബററി രൂപം നല്‍കിയത്. സ്‌കൂളിന്റെ പ്രധാന കെട്ടിടത്തിന്റെ പുറംഭിത്തിയോടു ചേര്‍ന്നാണ് ഈ ഷെഡ് നിര്‍മ്മിച്ചിരുന്നത്. നിലവില്‍ ആ സ്‌കൂളിന്റെ മൈതാനത്തിനു മുകളിലൂടെ വൈദ്യുതി ലൈനുകള്‍ കടന്നുപോകുന്നത് പല വര്‍ഷങ്ങളായി നിലനില്ക്കുന്ന പ്രശ്നമാണ്. എന്നാല്‍ ഇതുവരെ അതിന് ഉചിതമായ പരിഹാരമൊന്നും ലഭിച്ചിരുന്നില്ല. അത്തരമൊരു അനാവശ്യമായ അപകടം ഒരു കുഞ്ഞിന്റെ ജീവന്‍ കവര്‍ന്നതോടെ നാട്ടുകാരും രക്ഷിതാക്കളും പ്രതിഷേധത്തിലാണ്.
