സ്വന്തം അശ്രദ്ധ മൂലം മരണമടഞ്ഞ വ്യക്തികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാൻ ഇൻഷുറൻസ് കമ്പനികൾ ബാധ്യസ്ഥരല്ലെന്ന് സുപ്രീം കോടതി.ഇതിന്റെ പശ്ചാത്തലത്തില്‍ അമിത വേഗതയില്‍ കാർ ഓടിച്ച് മരിച്ചയാളുടെ കുടുംബം ആവശ്യപ്പെട്ട 80 ലക്ഷം നഷ്ടപരിഹാരം അനുവദിക്കാൻ ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചു. 2014 ജൂണ്‍ 18 ന്, എൻ.എസ്. രവിഷ എന്നയാള്‍ കാർ അപകടത്തില്‍പ്പെട്ട് കൊല്ലപ്പെട്ടിരുന്നു.എന്നാല്‍ ഗതാഗത നിയമങ്ങള്‍ പാലിക്കാതെ അശ്രദ്ധമായാണ് രവീഷ് കാർ ഓടിച്ചതെന്നും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡില്‍ മറിയുകയായിരുന്നെന്നും കോടതി കണ്ടെത്തി. അതേസമയം രവിഷിന്റെ അവകാശികള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടുള്ള കഴിഞ്ഞ വർഷം നവംബർ 23 ലെ കർണാടക ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു.
അശ്രദ്ധമായി വാഹനമോടിച്ചാല്‍ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ കഴിയില്ല; സുപ്രീം കോടതി
