ഗുജറാത്ത് ഹൈകോടതിയിൽ നടന്ന ഓൺലൈൻ ഹിയറിങ്ങിൽ മദ്യപിച്ച് അഭിഭാഷകൻ.ഭാസ്കർ തന്നയെന്ന മുതിർന്ന അഭിഭാഷകൻ തത്സമയം ബിയർ കുടിക്കുകയും ഫോണിൽ സംസാരിക്കുകയും ചെയുന്ന വീഡിയോ വൈറൽ ആണ്.സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ച ഹൈക്കോടതി, ഇനിയുള്ള കേസുകളിൽ ഓൺലൈനായി ഭാസ്കർ തന്ന ഹാജരാകുന്നതും വിലക്കി. അഭിഭാഷകന്റെ പെരുമാറ്റം അതിരുകടന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. അഭിഭാഷകൻ ബിയർ കുടിക്കുന്നത് ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഹൈകോടതി ഓൺലൈൻ ഹിയറിങ്ങിൽവെച്ച് അഭിഭാഷകൻ മദ്യപിച്ചു, കോടതിയലക്ഷ്യത്തിന് കേസ്
