തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ കുട്ടിയുടെ മാതൃസഹോദരന്‍ അറസ്റ്റില്‍. അയിരൂര്‍ സ്വദേശിയായ 44 കാരനാണ് പിടിയിലായത്. കുട്ടിക്ക് വയറുവേദന ഉണ്ടായതിനെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം മനസ്സിലാക്കിയത്. തുടര്‍ന്ന് ഡോക്ടര്‍ അയിരൂര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ തന്നെ പ്രതിയെ അയിരൂര്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വര്‍ക്കലയില്‍ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസ്; മാതൃസഹോദരന്‍ അറസ്റ്റില്‍
