അധ്യാപകരുടെ പുനർ നിയമനം ക്രമപ്പെടുത്താൻ കൈക്കൂലി; ഒന്നര ലക്ഷം വാങ്ങിയ റിട്ടയേഡ് ഹെഡ്മാസ്റ്റർ പിടിയിൽ

കോട്ടയം: ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ റിട്ടയേഡ് അധ്യാപകൻ പിടിയിൽ. കോഴിക്കോട് സ്വദേശി കെ പി വിജയനെയാണ് വിജിലൻസ് പിടികൂടിയത്. കോട്ടയത്തെ മൂന്ന് അധ്യാപകരുടെ പുനർനിയമനം ക്രമപ്പെടുത്താൻ സെക്രട്ടേറിയേറ്റിലെ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നൽകാനെന്ന് പറഞ്ഞാണ് വിജയൻ 1.5 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതെന്ന് വിജിലൻസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *