കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രം മാസ്റ്റര്‍ പ്ലാന്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ ഉണ്ടാകും. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ചെന്നൈ കേന്ദ്രീകരിച്ചുള്ള കമ്പനിയെ തിരഞ്ഞെടുത്തുവെന്ന് ദേവസ്വം ഹൈക്കോടതിയെ അറിയിച്ചു
കൗസ്തുഭത്തിന് അടുത്തുള്ള ഷോപ്പിങ് കോംപ്ലക്‌സ് ക്യു കോംപ്ലക്‌സ് ആക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശമുണ്ടായി. ഏകദേശം 30 വര്‍ഷം മുമ്പ് തന്നെ ക്ഷേത്ര വികസനത്തിനായി ഒരു മാസ്റ്റര്‍ പ്ലാന്‍ വേണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഭക്തര്‍ക്ക് സുഗമമായ ദര്‍ശനവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാനും തിരക്ക് നിയന്ത്രണ പദ്ധതിയുണ്ടാക്കാനും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ 2025 നവംബറില്‍ ഹൈക്കോടതി ദേവസ്വം ഭരണസമിതിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.പലവട്ടം കോടതി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും വിഷയത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് ഹൈക്കോടതി മേല്‍നോട്ടത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുന്നത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
