ബലാത്സംഗക്കേസ്; സംവിധായകൻ ലിജു കൃഷ്ണയെ കോടതി വെറുതെ വിട്ടു

ബലാത്സംഗക്കേസിൽ സംവിധായകൻ ലിജു കൃഷ്ണയെ കോടതി വെറുതെ വിട്ടു.എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ആണ് വിധി പറഞ്ഞത്.നിവിൻ പോളി നായകനായ ‘പടവെട്ട്’ സിനിമയുടെ സംവിധായകനാണ് ലിജു. 2022ലാണ് ലിജു കൃഷ്ണയ്ക്കെതിരെ കൊച്ചി ഇൻഫോ പാർക്ക്‌ പൊലീസ് കേസെടുത്തത്.2020ൽ കാക്കനാട്ടെ ഫ്ലാറ്റിലും സ്വകാര്യ ഹോട്ടലുകളിലും കൊണ്ടു പോയി നിരവധി തവണ പീഡിപ്പിച്ചു എന്നാണ് കൊച്ചി സ്വദേശിനിയുടെ പരാതി. കണ്ണൂരിലെ സിനിമ ഷൂട്ടിംഗ് സൈറ്റിൽ നിന്നാണ് ലിജു കൃഷ്ണനെ ഇൻഫോ പാർക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.ലിജുവിന്‍റെ ആദ്യചിത്രമായിരുന്നു പടവെട്ട്. ചിത്രത്തിന്‍റെ തിരക്കഥയും ലിജു തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഇതിന്‍റെ ചിത്രീകരണത്തിനിടയില്‍ വച്ചാണ് സംവിധായകന്‍ അറസ്റ്റിലാകുന്നത്. തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *