ഇറ്റാലിയൻ രാഷ്ട്രീയ നേതാവിൻ്റെ വിവാദ വീഡിയോകൾ നീക്കം ചെയ്യണമെന്ന ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ഹൈദരാബാദിൽ നടന്ന ‘ഭാരത് സമ്മിറ്റിൽ’ ഇറ്റാലിയൻ രാഷ്ട്രീയ നേതാവ് ജിയാകോമോ ഫിലിബെക്ക് ‘വോട്ട് ചോർ, ഗദ്ദി ഛോഡ്’ എന്ന് മുദ്രാവാക്യം വിളിച്ചതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച തള്ളി. നവംബർ 13, 14 തീയതികളിലായിരുന്നു സമ്മേളനം നടന്നത്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് വീഡിയോകൾ നീക്കം ചെയ്യാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് അപരേഷ് കുമാർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജി തള്ളുകയാണെന്ന് കോടതി വ്യക്തമാക്കിയതിന് പിന്നാലെ, ഇത് അധികൃതർക്ക് നൽകുന്ന നിവേദനമായി പരിഗണിക്കാൻ നിർദ്ദേശിക്കണമെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, “ഇല്ല, നിങ്ങൾക്ക് നിവേദനങ്ങൾ നൽകാൻ സ്വാതന്ത്ര്യമുണ്ട്; ആരാണ് നിങ്ങളെ തടയുന്നത്?” എന്നായിരുന്നു ബെഞ്ചിന്റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *