കണ്ണൂർ: ഇരിട്ടിയിൽ ശോഭയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം ഭർത്താവ് മഞ്ജുനാഥിന് ജീവപര്യന്തം തടവ്. മൂന്ന് ലക്ഷം രൂപ പിഴയും തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. 2017 ജനുവരി 21നാണ് ശോഭയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിണറ്റിൽ തള്ളിയെന്നാണ് കേസ്.ആദ്യ ഭർത്താവ് രാജുവിന്റെ കൊലപാതകവിവരം പുറത്തുപറയുമെന്ന് ശോഭ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് മഞ്ജുനാഥ് കൊലപാതകം നടത്തിയതെന്നാണ് കേസ്. കൃത്യത്തിന് ശേഷം ശോഭയുടെ ആദ്യ വിവാഹത്തിലെ രണ്ട് കുട്ടികളുമായി കടന്നുകളഞ്ഞ പ്രതി, പിന്നീട് മുംബൈയിലേക്കുള്ള ട്രെയിനിൽ കുട്ടികളെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. അന്വേഷണത്തിനൊടുവിൽ 2017 ഫെബ്രുവരി 21ന് മഞ്ജുനാഥിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ശോഭയുടെ കൊലപാതകവും കുട്ടികളുടെ തിരോധാനവും പ്രമേയമാക്കി ‘ഉയിർ’ എന്ന സിനിമയും പുറത്തിറങ്ങിയിരുന്നു.
ഇരിട്ടി ശോഭ വധക്കേസ് പ്രതി മഞ്ജുനാഥിന് ജീവപര്യന്തം
