‘എതിര്‍പ്പുണ്ടെങ്കില്‍ സ്വന്തമായി സിനിമയെടുക്കൂ, കോടതിയുടെ സമയം കളയരുത്’; രാമായണത്തിനെതിരായ ഹര്‍ജിയില്‍ അടിയന്തര ഇടപെടലില്ല

നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ അടുത്തിടെ പുറത്തിറങ്ങി ആഗോള ബോക്സ് ഓഫിസില്‍ നിന്നും 1,777 കോടി രൂപ കളക്ഷൻ വാരിയ ‘രാമായണ’ എന്ന ചിത്രത്തിന്‍റെ പ്രദർശനം ചോദ‍്യം ചെയ്തുകൊണ്ടുള്ള ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ‍്യം സുപ്രീം കോടതി തള്ളി.വിഷയം പിന്നീട് പരിഗണിക്കുമെന്നു വ‍്യക്തമാക്കിയ കോടതി ആർക്കെങ്കിലും എതിർപ്പുണ്ടെങ്കില്‍ അവർക്ക് അവരുടേതായ ചിത്രം നിർമിക്കാമെന്ന് കൂട്ടിച്ചേർത്തു. ചീഫ് ജസ്റ്റിസ് സൂര‍്യകാന്ത്, ജസ്റ്റിസ് ജോയ്‌മാല‍്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് നടപടി. ചിത്രം തിയെറ്ററില്‍ പ്രദർശനം തുടരുകയാണെന്നും കാണാൻ ആഗ്രഹിച്ചവരെല്ലാം സിനിമ കണ്ടുകഴിഞ്ഞൂവെന്നും കോടതി നിരീക്ഷിച്ചു.ചിത്രത്തിലെ വസ്തുതകള്‍ വളച്ചൊടിച്ചുവെന്നാണ് ഹർജിയില്‍ പ്രധാനമായും ഉന്നയിക്കുന്നത്. അവർക്ക് മനസിലായ രീതിയില്‍ അവർ സിനിമയെടുത്തു. നിങ്ങള്‍ക്ക് മനസിലാകുന്ന രീതിയില്‍ നിങ്ങള്‍ സിനിമയെടുക്കൂ. വെറുതെ കോടതിയുടെ സമയം കളയരുത്. ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *