രാഹുല്‍ മാങ്കൂട്ടത്തിനെതിരായ രണ്ട് ബലാത്സംഗ കേസുകളില്‍ പൊലീസ് കരട് കുറ്റപത്രം തയ്യാറാക്കി. കുറ്റപത്രം നിയമോപദേശത്തിനായി കൈമാറി.രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത മൂന്ന് ബലാത്സംഗ കേസുകളില്‍ ഒന്നില്‍ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതോടെ മറ്റ് രണ്ട് കേസുകളിലും കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി ഫ്ലാറ്റുകളിലും പാലക്കാട്ടും എത്തിച്ച് പീഡിപ്പിച്ചെന്ന കേസിലാണ് ഇപ്പോള്‍ കുറ്റപത്രം തയ്യാറാക്കിയത്. ഈ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മുൻകൂർ ജാമ്യം തേടിയിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ബലാത്സംഗം, നിർബന്ധിത ഗർഭചിത്രം, ഭ്രൂണഹത്യ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകളാണ് കേസില്‍ ചുമത്തിയിരിക്കുന്നത്.ബംഗളൂരുവില്‍ പഠിക്കുന്ന യുവതിയെ നാട്ടിലേക്ക് വരുന്ന വഴിക്ക് ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്നതാണ് മറ്റൊരു കേസ്. ഈ കേസിലും പൊലീസ് കരട് കുറ്റപത്രം തയ്യാറാക്കി നിയമോപദേശത്തിനായി കൈമാറിയിട്ടുണ്ട്.അതേസമയം, കേസുകളുടെ അന്വേഷണച്ചുമതലയുണ്ടായിരുന്ന എജിജി പൂങ്കുഴലിക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ ലഭിച്ചതിനെ തുടർന്ന് ചുമതല ഒഴിഞ്ഞിരുന്നു. കുറ്റപത്രം തയ്യാറായ സാഹചര്യത്തില്‍ പകരം മറ്റൊരാള്‍ക്ക് അന്വേഷണച്ചുമതല നല്‍കേണ്ടതില്ലെന്നാണ് പൊലീസിന്റെ തീരുമാനം.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗ കേസുകളില്‍ കുറ്റപത്രം തയ്യാറായി
