കാലടി സർവകലാശാല സസ്പെൻഷൻ, വിദ്യാർത്ഥികളുടെ ഭേദഗതി ഹർജി അനുവദിച്ച് കോടതി. നാളെ ഉച്ചയ്ക്ക് രണ്ടിന് ഹർജിയില്‍ വാദം നടക്കും.ഭേദഗതി ഹർജി അംഗീകരിക്കരുതെന്ന സർവകലാശാല വാദം തള്ളി. തങ്ങള്‍ക്കെതിരായ സസ്പെൻഷൻ ഉത്തരവും അന്വേഷണ റിപ്പോർട്ടും റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികള്‍ ഭേദഗതി ഹർജി സമർപ്പിച്ചിരുന്നു. എന്നാല്‍, രജിസ്ട്രിയിലെ നടപടിക്രമങ്ങള്‍ പൂർത്തിയാകാത്തതിനെത്തുടർന്ന് ജസ്റ്റിസ് ഹർജി ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.അന്വേഷണ റിപ്പോർട്ടില്‍ കൃത്യമായ കാരണങ്ങള്‍ വ്യക്തമാക്കുന്നില്ലെന്നും, തങ്ങള്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിയിക്കാൻ ആവശ്യമായ തെളിവുകള്‍ സർവകലാശാലയുടെ പക്കലില്ലെന്നുമാണ് വിദ്യാർഥികള്‍ ഭേദഗതി ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നത്. സസ്പെൻഷൻ നടപടി കാരണം നഷ്ടപ്പെട്ട ഹാജരും ഇന്റേണല്‍ മാർക്കും അനുവദിച്ചു നല്‍കണമെന്നും, വരാനിരിക്കുന്ന പരീക്ഷകള്‍ എഴുതാൻ അവസരം ഒരുക്കണമെന്നുമാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യം.
കാലടി സര്‍വകലാശാല സസ്പെൻഷൻ: വിദ്യാര്‍ത്ഥികളുടെ ഭേദഗതി ഹര്‍ജി അനുവദിച്ച് കോടതി
