ജാമ്യം ലഭിച്ച പ്രതിക്ക് പകരം മറ്റൊരാളെ ജയിലിൽ നിന്ന് വിട്ടയച്ചതിന് അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഫരീദാബാദ്: ജാമ്യം ലഭിച്ച പ്രതിക്ക് പകരം മറ്റൊരാളെ ജയിലിൽ നിന്ന് വിട്ടയച്ചതിന് അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഫരീദാബാദിലാണ് സംഭവം. നീംക ജയിലിൽ നിതേഷ് എന്ന പേരും പിതാവിന്‍റെ പേരും ഒരേപോലെയായ രണ്ട് തടവുകാരുണ്ടായിരുന്നു. എന്നാൽ അവരുടെ കുറ്റകൃത്യങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. ഒരാൾ അതിക്രമിച്ച് കടന്ന കേസിലെ പ്രതിയും മറ്റൊരാൾ ഒരു പ്രായപൂർത്തിയാകാത്ത കുട്ടിയെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായിരുന്നു. അതിക്രമിച്ച് കടന്ന കേസിൽ പ്രതിയായ നിതേഷിനെ വിട്ടയക്കേണ്ടതിന് പകരം ജയിൽ അധികൃതർ മറ്റേയാളെ അബദ്ധത്തിൽ പുറത്തുവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *