പയ്യന്നൂര്‍ ധനരാജ് വധക്കേസില്‍ വിധി 23ന്

പയ്യന്നൂർ ധനരാജ് വധക്കേസില്‍ നവംബർ 23ന് വിധി പ്രഖ്യാപിക്കും. കേസില്‍ 20 ആർഎസ്‌എസ് പ്രവർത്തകരാണ് പ്രതികള്‍.തളിപ്പറമ്പ് അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജി കെ.എൻ.പ്രശാന്താണ് വിധി പ്രഖ്യാപിക്കുക.കോടതിയില്‍ അന്തിമ വാദം പൂര്‍ത്തിയായി.20 ആർഎസ്‌എസ് -ബിജെപി പ്രവർത്തകരാണ് പ്രതികള്‍. ധനരാജിന്‍റെ അമ്മയും ഭാര്യയും ഉള്‍പ്പെടെയുള്ള സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചിരുന്നു. 2016 ജൂലൈ 11 നാണ് സി.വി ധനരാജ് കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *