മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: കുറ്റപത്രം സമര്‍പ്പിക്കാൻ പ്രോസിക്യൂഷൻ അനുമതി വേണ്ടെന്ന് ഹൈക്കോടതി

എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍ കുറ്റപത്രം സമർപ്പിക്കാൻ പ്രോസിക്യൂഷൻ അനുമതി വേണ്ടെന്ന് ഹൈക്കോടതി.അന്വേഷണ സംഘത്തിന് കുറ്റപത്രം സമർപ്പിക്കാമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു.വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെയുള്ള പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്തിനാണെന്ന് മുമ്പ് ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു. കൈതൊട്ടാല്‍ പൊള്ളുമെന്ന് പേടിയുണ്ടെങ്കില്‍ ഫയല്‍ ഇങ്ങനെ തെക്കും വടക്കും അടിക്കും. ഇക്കാര്യം ആര്‍ക്കാണ് അറിയാത്തതെന്നും ഹൈക്കോടതി വിമര്‍ശനം ഉയർത്തിയിരുന്നു.ഒരു തെറ്റ് സംഭവിക്കാം. പക്ഷേ തുടര്‍ച്ചയായി തെറ്റ് സംഭവിക്കുന്നത് ദുരുദ്ദേശത്തോടെ ആണ് എന്നീ വിമർശനങ്ങള്‍ കോടതി ഉന്നയിച്ചിരുന്നു. 2016ല്‍ വിഎസ് അച്യുതാനന്ദൻ നല്‍കിയ പരാതിയിലാണ് മൈക്രോ ഫിനാൻസ് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ അന്വേഷണം ഏറെക്കാലം മന്ദഗതിയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *