വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ കൊച്ചി സ്വദേശിനിക്ക് 2.07 കോടി രൂപ നഷ്ടപരിഹാരം

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിക്ക് 2.07 കോടി രൂപ നഷ്ടപരിഹാരം വിധിച്ച്‌ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ (എംഎസിടി).പനങ്ങാട് സ്വദേശിനിയായ സി ആര്‍ സോനു(32)വിനാണ് നഷ്ടപരിഹാരം വിധിച്ചത്. 2021 ഡിസംബര്‍ 26ന് രാവിലെ 6.30നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്.ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്‌സായിരുന്നു സോനു. ജോലിക്ക് കയറുന്നതിനായി ആശുപത്രിക്ക് മുന്നില്‍ റോഡ് മുറിച്ച്‌ കടക്കാന്‍ നില്‍ക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്. അമിതവേഗതയിലെത്തിയ കാര്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന സോനുവിനെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു.തലയ്ക്കായിരുന്നു സോനുവിന് ഗുരുതരമായി പരിക്കേറ്റത്. ഏറെ നാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു. പൂര്‍ണമായും കിടപ്പിലായ സോനുവിന് മറ്റൊരാളുടെ സഹായമില്ലാതെ സ്വന്തം കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. രണ്ട് മാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നാണ് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *