തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനത്തിൽ അസാധാരണ സംരക്ഷണ വ്യവസ്ഥ ചേര്‍ത്തത് ആസൂത്രിതമോ; ഹര്‍ജിയിൽ സുപ്രീം കോടതി വിശദീകരണം തേടി

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രപതിക്ക് പോലുമില്ലാത്ത സംരക്ഷണ വ്യവസ്ഥ തെരഞ്ഞുടുപ്പ് കമ്മീഷന് നൽകിക്കൊണ്ടുള്ള 2023 ലെ കേന്ദ്ര നിയമത്തിലെ വ്യവസ്ഥകൾ ചോദ്യം ചെയ്തുള്ള ഹര്‍ജികളിൽ ഇടപെട്ട് സുപ്രീം കോടതി. സിഇസി, ഇസി നിയമനങ്ങളിൽ ഉൾപ്പെടുത്തിയ അസാധാരണ സംരക്ഷണ വ്യവസ്ഥ ചോദ്യം ചെയ്തുള്ള ഹര്‍ജികൾ കോടതി പരിഗണിച്ചു. ഇത് സംബന്ധിച്ച പ്രതികരണം അറിയിക്കാൻ കേന്ദ്ര സര്‍ക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും ആവശ്യപ്പെട്ടു.ചീഫ് ഇലക്ഷൻ കമ്മീഷണ‍മാർക്കും ഇലക്ഷൻ കമ്മീഷണര്‍മാർക്കും നിയമനടപടികളിൽ നിന്നും ക്രിമിനൽ വിചാരണകളിൽ നിന്നും ആജീവനാന്ത സംരക്ഷണം നൽകുന്ന 2023 ലെ നിയമത്തിലെ വകുപ്പ് 16 ന്റെ വ്യവസ്ഥകളാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തത്. ‘ദ ചീഫ് ഇലക്ഷൻ കമ്മീഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മീഷണേഴ്സ് ആക്ട്, 2023’ എന്ന നിയമം വഴി മൂൻകൂട്ടിയുള്ള ആസൂത്രണത്തിലൂടെയാണ് കേന്ദ്ര സര്‍ക്കാര്‍ നീങ്ങിയത്.ആര്‍ജെഡി എം പി മനോജ് ഝാ, പ്രമുഖ അഭിഭാഷകരായ തന്യ ശ്രീവാസ്തവ, അരുൺ കുമാർ അഗർവാൾ എന്നിവരെ പ്രതിനിധീകരിച്ച് കോടതി മുമ്പാകെ എത്തിയ ഹർജികളിലാണ് കോടതി നിര്‍ണായക നടപടിക്ക് തുടക്കമിട്ടത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ഡിസംബർ 18-ന് കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി മാറ്റി

Leave a Reply

Your email address will not be published. Required fields are marked *