മലപ്പുറത്ത് ബസിടിച്ച്‌ വിദ്യാര്‍ഥിനി മരിച്ച കേസ്; 19 വര്‍ഷത്തിനുശേഷം കോടതി വിധി, ഡ്രൈവര്‍ക്ക് ഒരു വര്‍ഷം തടവ്

ബസിടിച്ച്‌ 14കാരിയായ വിദ്യാർഥിനി മരിച്ച കേസില്‍ ഡ്രൈവർക്ക് 19 വർഷത്തിനുശേഷം ശിക്ഷ. ആലിപ്പറമ്പ് ചാക്കത്ത് മുഹമ്മദ് എന്ന ബസ് ഡ്രൈവർക്കാണ് മലപ്പുറം പുലാമന്തോള്‍ സ്പെഷ്യല്‍ കോടതി ഒരു വർഷം തടവുശിക്ഷ വിധിച്ചത്.2007ലായിരുന്നു കേസിനാസ്പദമായ സംഭവം.സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥികള്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. അപകടത്തില്‍ 14കാരിയായ വിദ്യാർഥിനി മരിക്കുകയായിരുന്നു.കേസില്‍ ദൃക്സാക്ഷികളായ മുതിർന്നവർ പിന്നീട് മൊഴി മാറ്റിയെങ്കിലും വിദ്യാർഥിനിയുടെ സഹപാഠികള്‍ മൊഴിയില്‍ ഉറച്ചുനിന്നു. സഹപാഠികളുടെ മൊഴി കേസില്‍ നിർണായകമായി. സംഭവത്തിന് 19 വർഷത്തിനുശേഷമാണ് കോടതി വിധി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *