ബിൽക്കിസ് ബാനു കേസ്; 2 പ്രതികൾക്ക് ജാമ‍്യം നൽകി സുപ്രീം കോടതി

ന‍്യൂഡൽഹി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ രണ്ട് പ്രതികൾക്ക് സുപ്രീം കോടതി ജാമ‍്യം അനുവദിച്ചു. 17 വർഷക്കാലത്തെ ജയിൽവാസം ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. കേസിൽ ജീവപര‍്യന്തം തടവ് അനുഭവിച്ചിരുന്ന 11 പേരുടെ ശിക്ഷാ ഇളവ് റദ്ദാക്കി രണ്ട് വർഷിത്തിലേറെ പിന്നിടുമ്പോഴാണ് ഈ നടപടി.2002ലെ ഗുജറാത്ത് കലാപക്കാലത്ത് 21 വയസ് മാത്രം പ്രായമുണ്ടായിരുന്ന ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും അവരുടെ മൂന്നു വയസുള്ള കുട്ടിയും കുടുംബാംഗങ്ങളും അടക്കം 7 പേരെ കൊലപ്പെടുത്തിയതിനാണ് 11 പേരെയും കോടതി ശിക്ഷിച്ചത്.

എന്നാൽ പ്രതികളെ 2022 ഓഗസ്റ്റിൽ ഗുജറാത്ത് സർക്കാർ മോചിപ്പിക്കാൻ ഉത്തരവിട്ടത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പിന്നീട് 2024ൽ ഗുജറാത്ത് സർക്കാരിന്‍റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും പ്രതികളെ വീണ്ടും ജയിലിലടയ്ക്കാൻ ഉത്തരവിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *