ബില്‍ക്കിസ് ബാനു കേസ്; 2 പ്രതികള്‍ക്ക് ജാമ‍്യം നല്‍കി സുപ്രീം കോടതി

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ രണ്ട് പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ‍്യം അനുവദിച്ചു. 17 വർഷക്കാലത്തെ ജയില്‍വാസം ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.കേസില്‍ ജീവപര‍്യന്തം തടവ് അനുഭവിച്ചിരുന്ന 11 പേരുടെ ശിക്ഷാ ഇളവ് റദ്ദാക്കി രണ്ട് വർഷിത്തിലേറെ പിന്നിടുമ്പോഴാണ് ഈ നടപടി.2002ലെ ഗുജറാത്ത് കലാപക്കാലത്ത് 21 വയസ് മാത്രം പ്രായമുണ്ടായിരുന്ന ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും അവരുടെ മൂന്നു വയസുള്ള കുട്ടിയും കുടുംബാംഗങ്ങളും അടക്കം 7 പേരെ കൊലപ്പെടുത്തിയതിനാണ് 11 പേരെയും കോടതി ശിക്ഷിച്ചത്.

എന്നാല്‍ പ്രതികളെ 2022 ഓഗസ്റ്റില്‍ ഗുജറാത്ത് സർക്കാർ മോചിപ്പിക്കാൻ ഉത്തരവിട്ടത് വലിയ വിമർശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പിന്നീട് 2024ല്‍ ഗുജറാത്ത് സർക്കാരിന്‍റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും പ്രതികളെ വീണ്ടും ജയിലിലടയ്ക്കാൻ ഉത്തരവിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *