കെഎംസിസി കവര്‍ച്ച; ഖത്തറിലെ കേസ് അവസാനിപ്പിച്ച്‌ കോടതി, കേരളത്തില്‍ അന്വേഷണം തുടരും

ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത കെഎംസിസി കവര്‍ച്ച കേസ് അവസാനിപ്പിച്ച്‌ ഖത്തര്‍ കോടതി. കവര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്തവര്‍ രാജ്യം വിട്ട സാഹചര്യത്തിലാണ് നടപടി.ഖത്തര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ച് പ്രതികളാണുള്ളത്. മൂന്ന് മലയാളികളും രണ്ട് പാകിസ്താനികളുമാണ് ഖത്തറില്‍ പ്രതിപ്പട്ടികയിലുള്ളത്. കോഴിക്കോട് സ്വദേശികളായ അഷ്‌റഫ് ഹുസൈന്‍, ഹാരിസ് താഴെ തയ്യുള്ളതില്‍, ലജീഷ് ലാല്‍ തച്ചറോത്ത് മീത്തല്‍ എന്നിവരും അസ്റര്‍ യൂനുസ്, അന്‍സാര്‍ മഹ്‌മൂദ് എന്നീ പാക്‌സിതാനികളുമാണ് പ്രതികള്‍. കവര്‍ച്ച നടത്തിയവരെ സഹായിച്ചു എന്ന കുറ്റം ചുമത്തിയായിരുന്നു കേസ്. പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പിന്നീട് കേസ് അവസാനിപ്പിച്ച കോടതി ഇവരെ വിട്ടയച്ചു. പ്രതികളായിരുന്ന കോഴിക്കോട് സ്വദേശികള്‍ നിലവില്‍ കൊയിലാണ്ടി പൊലീസിന്റെ അന്വേഷണ പരിധിയിലാണ്.2025 സെപ്റ്റംബര്‍ 18ന് അല്‍ തുമാമയിലെ കെഎംസിസി ഓഫീസിലാണ് സംഭവം നടന്നത്. കെഎംസിസി ഓഫീസില്‍ റൂം ബോയിയെ കെട്ടിയിട്ടാണ് എട്ട് കോടി രൂപ കവര്‍ന്നത്. സംഭവത്തില്‍ പ്രദേശിക ബിജെപി നേതാവ് ബാലകൃഷ്ണന്‍ കീഴടങ്ങിയിരുന്നു. ആകെ ആറ് പ്രതികളാണ് കേസിലുള്ളത്. റൂം ബോയിയുടെ കൈയും കാലും കെട്ടിയിട്ട് ഓഫീസ് റൂമിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച്‌ തകര്‍ത്താണ് സംഘം 31 ലക്ഷം കവര്‍ന്നത്. പിന്നാലെ പി കെ അബ്ദുല്‍ റഹീം എന്നയാള്‍ നല്‍കിയ പരാതിയില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 15ന് കൊയിലാണ്ടി പൊലീസ് കേസെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *