ചേരാനല്ലൂർ ബെൻസ് അപകടക്കേസില്‍ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റി.അഡീഷണല്‍ സെഷൻസ് കോടതി 2 ല്‍ നിന്ന് കുട്ടികളുടെയും സ്ത്രീകളുടെയും കേസ് പരിഗണിക്കുന്ന കോടതിയിലേക്കാണ് മാറ്റിയത്. 17 കാരന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് നേരത്തെ കോടതിയില്‍ റിപ്പോർട്ട് നല്‍കിയിരുന്നു. അപകടത്തില്‍ മരിച്ച മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ്റെ കുടുംബവും ഇതേ ആവശ്യവുമായി ജില്ലാ കോടതിയിയെ സമീപിച്ചിരുന്നു.ഞായറാഴ്ച പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17 കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ (55) മരിച്ചത്. അപകടമുണ്ടാക്കിയ വിദ്യാർത്ഥി സ്ഥിരം കാറോടിക്കുന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്. അതിവേഗതയില്‍ കാർ ഓടിക്കുന്നതിന്റെ റീല്‍ ചിത്രീകരിക്കാനായിരുന്നു രാത്രി വൈകി വാഹനവുമായി ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു. അപകടം സംഭവിക്കുന്നതിന് മുമ്പ് 17 കാരൻ 104 കിലോമീറ്റർ വേഗതയില്‍ വാഹനം ഓടിക്കുന്ന ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്.സംഭവത്തില്‍ പൊലീസിനെതിരെ കടുത്ത വിമർശനങ്ങള്‍ ഉയർന്നതിന് പിന്നാലെ 17 കാരന്റെ പിതാവായ അഡീഷണല്‍ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രായപൂർത്തിയാകാത്തയാള്‍ അപകടം ഉണ്ടാക്കുമ്പോള്‍ വാഹന ഉടമയെയോ രക്ഷിതാവിനെയോ ഉത്തരവാദിയാക്കുന്ന മോട്ടോർ വെഹിക്കിള്‍ ആക്ട് 199A ആണ് ചുമത്തിയത്.
ചേരാനല്ലൂര്‍ ബെൻസ് അപകടം: 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസ് ആവശ്യം പരിഗണിക്കുക പുതിയ കോടതി
