ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്ന് പൗരാവകാശ പ്രവർത്തകരുടെ രാജ്യവ്യാപക പ്രതിഷേധം. പീപ്പിള്‍ എഗന്‍സ്റ്റ് എസ് ഐ ആര്‍ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ ദില്ലിയിലടക്കം രാജ്യത്തെ വിവിധയിടങ്ങളിൽ മാർച്ച് സംഘടിപ്പിക്കും. പീസ് ബോണ്ട് ചോദ്യം ചെയ്തുള്ള നേഹാ ബോറയുടെ ഹർജിയിൽ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും. അതേസമയം, സിജെപി നേതാക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകാൻ ഒരുങ്ങുകയാണ് ദില്ലി പൊലീസ്.കർശന ജാമ്യ വ്യവസ്ഥയിൽ ജയിൽ മോചിതരായ സിജെപി നേതാക്കൾ ദില്ലി പൊലീസ് ക്രൈംബ്രാഞ്ചിന് മുന്നിൽ ഇന്നലെ ഹാജരായില്ല. ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് സൗരവ് ദാസ് അടക്കം നേതാക്കൾ പൊലീസിനെ അറിയിക്കുകയായിരുന്നു. ജന്തർ മന്തറിലെ പ്രതിഷേധത്തിൽ ഏഴുദിവസത്തെ ജയിൽ വാസത്തിന് ശേഷം കഴിഞ്ഞ ദിവസം രാത്രിയാണ് അശുതോഷ് റങ്കെയും സൗരവ് ദാസും മോചിതരായത്. സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് മുന്നോട്ടുവെച്ചത് കർശന ഉപാധികൾ ആയിരുന്നു. പ്രതിഷേധ വിലക്കുള്ള ജന്തർ മന്തിറിൽ പ്രതിഷേധിക്കില്ലെന്ന് പറഞ്ഞ സിജെപി നേതാക്കൾ ക്ഷമാപണവും നടത്തിയിരുന്നു. പ്രതിഷേധത്തിന് ആഹ്വാനം ചെയ്യില്ലെന്നും സമാധാന അന്തരീക്ഷം തകർക്കില്ലെന്നും ഇരുവരും ഉറപ്പ് നൽകി. പുറത്തിറങ്ങിയതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ചിൻ്റെ ചോദ്യം ചെയ്യൽ നോട്ടീസ് ലഭിച്ചത്.
Related Posts
ശബരിമല സ്വർണ്ണക്കൊള്ള: പ്രതികൾ പദ്ധതിയിട്ടത് വൻ കവർച്ചയ്ക്ക്, ജാമ്യഹർജിയെ എതിർത്ത് ഹൈക്കോടതിയിൽ എസ്ഐടി റിപ്പോർട്ട്
- law-point
- January 6, 2026
- 0
കൊച്ചി: ശബരിമലയിൽ പ്രതികൾ പദ്ധതിയിട്ടത് വൻകവർച്ച നടത്താനാണെന്ന് ഹൈക്കോടതിയിൽ എസ്ഐടി. വലിയ രീതിയിൽ […]
കുടുംബ പാരമ്പര്യം നിലനിർത്താൻ ആൺകുഞ്ഞ് തന്നെ വേണോ? ചോദ്യവുമായി ഹൈക്കോടതി
- law-point
- March 11, 2026
- 0
കുടുംബ പാരമ്പര്യം നിലനിർത്താൻ ആൺകുഞ്ഞിനെ ദത്തെടുക്കാൻ അനുവദിക്കണമെന്ന ദമ്പതികളുടെ ആവശ്യത്തിൽ വിമർശനവുമായി ഹൈക്കോടതി. […]
മദ്യത്തിന് പേരിടല്‍ മത്സരത്തിൽ മലബാര്‍ ഡിസ്റ്റിലറീസിനോട് വിശദീകരണം തേടി ഹൈക്കോടതി; മത്സരം സ്റ്റേ ചെയ്തു
- law-point
- February 12, 2026
- 0
കൊച്ചി: മദ്യത്തിന് പേരിടല്‍ മത്സരത്തിൻ്റെ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. കൊല്ലത്ത് നിന്നുള്ള […]
