സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ ഹൈക്കോടതിയില്‍; ഹര്‍ജി ഉച്ചയ്ക്ക് പരിഗണിക്കും

സിഎംആർഎല്‍ – എക്സാലോജിക് സാമ്പത്തിക ഇടപാട് സംബന്ധിച്ച്‌ കേസില്‍ ഹൈക്കോടതിയെ സമീപിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ കത്തിന്റെ പശ്ചാത്തലത്തില്‍ പിണറായിക്കെതിരെ കേസെടുക്കാമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം.ഹർജി ഇന്ന് ഉച്ചയ്ക്ക് 1.45ന് ഡിവിഷണല്‍ ബെഞ്ച് പരിഗണിക്കും. കേസില്‍ നിലവില്‍ പിണറായി വിജയൻ കക്ഷി അല്ല. അതുകൊണ്ട് നേരിട്ട് ഹർജി നല്‍കാൻ അദ്ദേഹത്തിന് കഴിയില്ല. കേസിന്റെ നടപടികളുമായി മുന്നോട്ട് പോകാൻ ആദ്യം ലീവ് പെറ്റിഷൻ കോടതിയില്‍ നല്‍കണം. അത് നിലനില്‍ക്കുമോയെന്ന കാര്യത്തിയിരിക്കും ഇന്ന് ആദ്യം വാദം നടക്കുക. നിലവില്‍ വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആ‌റിനെതിരെയല്ല, സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് പിണറായി വിജയൻ കോടതിയെ സമീപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *