പ്രണയബന്ധം തകരുകയോ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറുകയോചെയ്തതിനെ തുടർന്ന് പങ്കാളി ആത്മഹത്യ ചെയ്താല്‍ എതിർകക്ഷിക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീം കോടതി.പരസ്പരസമ്മതത്തോടെയുള്ള ബന്ധങ്ങള്‍ തകരുമ്പോഴുണ്ടാകുന്ന പ്രതിസന്ധികള്‍ ഓരോ വ്യക്തിയും ഓരോരീതിയിലാണ് നേരിടുന്നത്. അതിനാല്‍ ഒരാള്‍ ആത്മഹത്യ ചെയ്തെന്ന കാരണത്താല്‍ മാത്രംപങ്കാളിക്കോ കുടുംബാംഗങ്ങള്‍ക്കോ ആത്മഹത്യയിലേക്ക് നയിക്കണമെന്നഉദ്ദേശ്യമുണ്ടായിരുന്നതായി കരുതാനാകില്ലെന്ന് സുപ്രീം കോടതി നിർണ്ണായക വിധിയോടെവ്യക്തമാക്കി.ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് രാജ്യത്തെപ്രണയബന്ധങ്ങളെയും നിയമപരമായ ബാധ്യതകളെയും സംബന്ധിച്ച് അതിനിർണായകമായ ഈവിധി പുറപ്പെടുവിച്ചത്. പ്രണയനൈരാശ്യത്തെ തുടർന്നുള്ള ആത്മഹത്യകളില്‍ പങ്കാളിയെകുറ്റക്കാരനാക്കണമെങ്കില്, പങ്കാളി നേരിട്ട് മരണത്തിലേക്ക് തള്ളിവിട്ടു എന്നതിന് കൃത്യമായതെളിവുകളും പ്രേരണയും (instigation) ഉണ്ടായിരിക്കണം.കേവലം വിവാഹത്തില്‍ നിന്നുള്ളപിന്മാറ്റമോ വേർപിരിയലോ പ്രേരണാക്കുറ്റത്തിന്റെ പരിധിയില്‍ വരില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.തെലങ്കാനയില്‍ പ്രണയബന്ധം തകർന്നതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്യുവാവിനും കുടുംബത്തിനുമെതിരെ ഐപിസി 306-ാം വകുപ്പ് പ്രകാരം ചുമത്തിയ കേസ്റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ വിധി പ്രസ്താവം. പരസ്പര സമ്മതത്തോടെമുന്നോട്ടുപോയ ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചതിനെ ആത്മഹത്യാ പ്രേരണയായികണക്കാക്കാനാകില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പൂർണ്ണമായും ശരിവയ്ക്കുകയായിരുന്നു.വ്യക്തിബന്ധങ്ങളിലെ തകർച്ചകളില്‍ ആളുകള്‍ വികാരപരമായി വ്യത്യസ്ത രീതികളിലാണ്പ്രതികരിക്കുന്നത്. ഒരു പ്രണയബന്ധം അവസാനിക്കുന്നതോടെ മറ്റേയാള്‍ ആത്മഹത്യ ചെയ്യുമെന്ന്ആർക്കും മുൻകൂട്ടി ഊഹിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ക്രിമിനല്‍ നിയമപ്രകാരം ഒരാളെശിക്ഷിക്കാൻ കൃത്യമായ കുറ്റകരമായ ഉദ്ദേശ്യം (mens rea) ആവശ്യമാണെന്നും, ഇത്തരംകേസുകളില്‍ അത് തെളിയിക്കപ്പെടാത്ത പക്ഷം വിചാരണയുമായി മുന്നോട്ടുപോകുന്നത്നീതിപൂർവ്വമല്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
പ്രണയം തകര്‍ന്നാല്‍ ആത്മഹത്യ; പങ്കാളിക്കെതിരെ പ്രേരണാക്കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീം കോടതി
