തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിൽ ഹൈക്കോടതി നാളെ വിധി പറയും. ജസ്റ്റിസ് എ. ബദറുദീന്റെ സിംഗിൾ ബെഞ്ചാണ് ഹരജിയിൽ വിധി പറയുക. പൊതുപ്രവർത്തകൻ കെ.എം ഷാജഹാനാണ് ഹരജി നൽകിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഇഡിയും പ്രാഥമിക അന്വേഷണം വേണമെന്ന നിലപാട് സർക്കാരും സ്വീകരിച്ചിരുന്നു. രണ്ടുതവണയാണ് കേസ് കോടതിയുടെ പരിഗണനയിലേക്ക് വന്നത്.അതേസമയം, സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ എസ്‌ഐടി ലക്ഷ്യമിടുകയാണ്. ഹസന്‍ വാരിസിന്റെയും ഷൈജലിന്റെയും മൊഴി വിശദമായി പരിശോധിക്കും. റിയാസുമായി സാമ്പത്തിക ഇടപാടുകള്‍ ഇല്ലെന്നാണ് വാരിസ് പറയുന്നത്. നിലവില്‍ ഇഡിയോട് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം. സാമ്പത്തിക ഇടപാടില്‍ കൃത്യമായ തെളിവുകളുണ്ടെന്നാണ് ഇഡിയുടെ വാദം.
കഴിഞ്ഞ ദിവസം മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കള്‍ക്ക് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം നോട്ടീസ് അയച്ചിരുന്നു. ആദ്യഘട്ടത്തില്‍ ഹാരിസ്, നിഖില്‍ എന്നിവരെ പ്രത്യേകം ചോദ്യം ചെയ്യും. റിയാസ് മന്ത്രിയായിരിക്കെ സമ്പാദിച്ച പണം സുഹൃത്തുക്കള്‍ മുഖേന വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം.
