ചെന്നൈ:പെരമ്പൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെയുള്ള ഹർജികളിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ ഉയർന്ന സ്വത്ത് വിവര മറച്ചുവെക്കൽ ആരോപണത്തിൽ മദ്രാസ് ഹൈക്കോടതി. കേസിൽ വാദം കേൾക്കുന്നതിനിടെ കോടതി ഉന്നയിച്ച ചില ചോദ്യങ്ങളും പരാമർശങ്ങളും ഇപ്പോൾ രാഷ്ട്രീയ-നിയമവൃത്തങ്ങളിൽ ശ്രദ്ധേയമാകുകയാണ്.മുഖ്യമന്ത്രി ഏത് ബംഗ്ലാവിലാണോ താമസിക്കാൻ ഉദ്ദേശിക്കുന്നത്, അത് നാമനിർദേശ പത്രികയിൽ കൃത്യമായി രേഖപ്പെടുത്തണമെന്ന് ഒരാൾക്ക് ആവശ്യപ്പെടാൻ എന്ത് അധികാരമാണുള്ളതെന്ന് കോടതി ചോദിച്ചു.തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പെരമ്പൂർ മണ്ഡലത്തിൽ 53,715 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അദ്ദേഹത്തിൻ്റെ വിജയത്തെ ചോദ്യം ചെയ്‌തുകൊണ്ട് വോട്ടർമാരായ ദിനേശ്, ലക്ഷ്‌മി നരസിംഹൻ എന്നിവരും ഡിഎംകെ സ്ഥാനാർഥി ആർ. ഡി. ശേഖറും മദ്രാസ് ഹൈക്കോടതിയിൽ പ്രത്യേകം തെരഞ്ഞെടുപ്പ് ഹർജികൾ ഫയൽ ചെയ്‌തതിനെ തുടർന്നാണ് കോടതിയുടെ ഇടപെടൽ. എന്നാൽ ഈ കേസുകൾ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിജയ് ഒരു ഹർജി സമർപ്പിച്ചിട്ടുണ്ട്.ജസ്റ്റിസ് വി. ലക്ഷ്മിനാരായണൻ്റെ ബെഞ്ചിൽ കഴിഞ്ഞ മൂന്ന് ദിവസമായി ഈ ഹർജിയിലുള്ള അന്തിമ വാദം കേൾക്കൽ നടന്നു വരികയാണ്. പൻരുതിയിൽ 30 കോടി രൂപ വിലമതിക്കുന്ന സ്വത്ത് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കുണ്ട്. എന്നാൽ നാമനിർദ്ദേശ പത്രികയിൽ അദ്ദേഹം ഈ വിവരം മറച്ചുവച്ചുവെന്ന് ഇന്ന് നടന്ന വാദം കേൾക്കലിൽ വോട്ടർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.നാമനിർദ്ദേശ പത്രികയിൽ വിവരങ്ങൾ നൽകാതിരിക്കുകയോ, മറച്ചുവയ്‌ക്കുകയോ, തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുന്നത് കുറ്റകരമാണ്. ഉയർന്ന മൂല്യമുള്ള സ്വത്തുക്കളുടെ വില അദ്ദേഹം ബോധപൂർവം വെട്ടിച്ചുരുക്കി കാണിച്ചു. ഏകദേശം 230 കോടി രൂപ വിലമതിക്കുന്ന സ്ഥാവര സ്വത്തുക്കൾ വെളിപ്പെടുത്തിയപ്പോൾ, 30 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളുടെ വിവരം അദ്ദേഹം മറച്ചുവച്ചു.കൊടൈക്കനാലിൽ സർക്കാർ ‘പോരംബോക്ക്’ (പൊതു/തരിശു) ഭൂമി വാങ്ങിയതായി മുഖ്യമന്ത്രി തൻ്റെ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വത്തുവിവരങ്ങൾ മറച്ചുവച്ചതായി കോടതിക്ക് ബോധ്യപ്പെട്ടാൽ ബന്ധപ്പെട്ട വ്യക്തിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കാമെന്ന് സുപ്രീം കോടതി പലതവണ വിധിച്ചിട്ടുണ്ട്. അഴിമതിപരമായ പ്രവർത്തനങ്ങൾക്ക് മാത്രമല്ല, താരതമ്യേന ചെറിയ സ്വത്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവച്ചതായി തെളിഞ്ഞാൽ പോലും തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കാവുന്നതാണെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.കോടിക്കണക്കിന് രൂപയുടെ ആസ്‌തിയുള്ള മുഖ്യമന്ത്രി വിജയ്, അതിൽ ചെറിയൊരു ഭാഗം വിവരങ്ങൾ വെളിപ്പെടുത്താൻ വിട്ടുപോയി എന്ന കാരണത്താൽ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കാൻ കഴിയുമോ എന്ന് ഇരുപക്ഷത്തിൻ്റെയും വാദങ്ങൾ കേട്ട ശേഷം കേട്ടശേഷം ജഡ്‌ജി നിരീക്ഷിച്ചു. മുഖ്യമന്ത്രി വിജയ്‌യുടെ കൈവശമുള്ള പ്രത്യേക ആസ്‌തികളെക്കുറിച്ച് വോട്ടർമാർക്ക് എന്ത് ആശങ്കയാണുള്ളത്? അദ്ദേഹത്തിൻ്റെ വ്യക്തമിപരമായ സ്വത്തുവിവരങ്ങൾ കൈകാര്യം ചെയ്യുന്ന അക്കൗണ്ടൻ്റ് അബദ്ധവശാൽ ചില ആസ്‌തിരേഖകൾ പട്ടികയിൽ ഉൾപ്പെടുത്താൻ വിട്ടുപോയതാകാം. ആ കാരണത്താൽ മുഖ്യമന്ത്രിയുടെ വിജയത്തെ ചോദ്യം ചെയ്യാൻ സാധിക്കുമോ?
മുഖ്യമന്ത്രി വിജയ് ഒരു പ്രമുഖ നടനായിരുന്നു. തനിക്ക് എവിടെയൊക്കെ, എത്രത്തോളം സ്വത്തുണ്ടെന്ന് എല്ലായിപ്പോഴും കൃത്യമായി ഓർത്തു വയ്‌ക്കണമെന്ന് ആവശ്യപ്പെടുന്നത് പ്രായോഗികമാണോ? 600 കോടി രൂപയുടെ ആസ്‌തി വെളിപ്പെടുത്തിയ ഒരാൾ, വെറും 30 കോടി രൂപയുടെ ആസ്‌തി മാത്രം എന്തിനാണ് മനഃപൂർവം മറച്ചുവയ്ക്കുന്നത്? അബദ്ധവശാൽ ഒരു ആസ്‌തിയുടെ വിവരം വിട്ടുപോയിട്ടുണ്ടെങ്കിൽ, എന്ത് അടിസ്ഥാനത്തിലാണ് അദ്ദേഹത്തിൻ്റെ വിജയം അസാധുവാക്കാൻ കഴിയുക?ഭാവിയിൽ ഏത് ബംഗ്ലാവിലാണ് താമസിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് കൂടി നാമനിർദ്ദേശ പത്രികയിൽ വ്യക്തമാക്കണമെന്ന് നിങ്ങൾ ആവശ്യപ്പെടുമോ? ആളുകൾ എപ്പോഴും പാർട്ടി ബന്ധത്തിൻ്റെയും ചിഹ്നങ്ങളുടെയും അടിസ്ഥാനത്തിലാണ് വോട്ട് ചെയ്യുന്നത്. മുമ്പോട്ടും ആങ്ങനെ തന്നെ ആയിരിക്കും. ആസ്‌തികളുടെ വിശദാംശങ്ങൾ സൂക്ഷ്‌മമായി പരിശോധിച്ച ശേഷമല്ല വോട്ടർമാർ തീരുമാനമെടുക്കുന്നതെന്നും കോടതി വ്യക്തമാക്കി. തുടർന്ന് കേസിൻ്റെ അടുത്ത വാദം കേൾക്കൽ നാളത്തേക്ക് (ഒക്ടോബർ 8) മാറ്റിവച്ചുകൊണ്ട് ഇന്നത്തെ കോടതി നടപടികൾ അവസാനിപ്പിച്ചു.
