വന്ദേമാതരം മുഴുവന്‍ പാടാനുള്ള നിർദ്ദേശം മതേതര സ്വഭാവത്തിന് വിരുദ്ധം; സംഗീതജ്ഞന്‍ ടി എം കൃഷ്ണ സുപ്രീംകോടതിയില്‍

ന്യൂഡൽഹി: വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും നിർബന്ധമായി ആലപിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശത്തിനെതിരെ കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണ സുപ്രീംകോടതിയെ സമീപിച്ചു. പൂർണഗാനം ആലപിക്കുന്നത് നിർബന്ധമാക്കുന്നത് രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് വിരുദ്ധമാണെന്നാണ് ഹർജിയിലെ വാദം.വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ രാജ്യത്തെ പ്രകീർത്തിക്കുന്നതാണെന്നും തുടർന്നുള്ള ചരണങ്ങളിൽ ഹിന്ദു ദൈവങ്ങളെ പരാമർശിക്കുന്നുണ്ടെന്നും ടി.എം. കൃഷ്ണ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മതപരമായ വിശ്വാസങ്ങളുടെ പേരിൽ ഗാനം ആലപിക്കാൻ വിസമ്മതിക്കുന്നവർക്ക് ശിക്ഷാനടപടി ഉണ്ടാകുന്ന സാഹചര്യം ഭരണഘടനാപരമായ അവകാശങ്ങളെ ബാധിക്കുമെന്നും ഹർജിയിൽ വാദിക്കുന്നു.വന്ദേമാതരത്തിന് ദേശീയഗാനത്തിന് സമാനമായ നിയമപരിരക്ഷ നൽകുന്ന വ്യവസ്ഥകളും കേന്ദ്രത്തിന്റെ പൂർണ ആലാപന നിർദേശവും ചോദ്യം ചെയ്താണ് ഹർജി. വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് അറിയാൻ സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. മതപരമായ കാരണങ്ങളാലോ മനഃസാക്ഷിയുടെ അടിസ്ഥാനത്തിലോ ഗാനം ആലപിക്കാത്തവർക്ക് ശിക്ഷാനടപടി ഉണ്ടാകരുതെന്ന നിലപാടും കോടതി വാദത്തിനിടെ വ്യക്തമാക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *