വീട്ടില്‍ പരിധിയില്‍ക്കവിഞ്ഞ മദ്യം സൂക്ഷിച്ചകേസില്‍ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി.ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.വാഴവറ്റയില്‍ മദ്യംപിടികൂടിയ വീട് തന്റെ പേരിലല്ലെന്നുള്ള ആന്റോയുടെ വാദം മറികടക്കാനുള്ള രേഖകളായിരിക്കും എക്സൈസ് കോടതിയില്‍ നല്‍കുക. മുട്ടില്‍ പഞ്ചായത്തില്‍ നിന്നടക്കം തെളിവ് ശേഖരിച്ചു.2025 വർഷത്തെ കെട്ടിടനികുതി 2026 മാർച്ചില്‍ അടച്ചതായാണ് പഞ്ചായത്ത് രേഖ. വീട് നിർമിച്ച് പത്തുവർഷത്തിനുശേഷം 2022-ല്‍ ഉപയോഗരീതി മാറ്റുന്നതിനായി പഞ്ചായത്തില്‍ അപേക്ഷിച്ചിരുന്നു. ഹോംസ്റ്റേ പോലെ വാണിജ്യാവശ്യങ്ങള്‍ക്കുകൂടി ഉപയോഗിക്കുന്നതിനാണ് അനുമതി തേടിയത്.തുടർന്ന് പഞ്ചായത്ത് നടത്തിയ പരിശോധനയില്‍ പെർമിറ്റില്‍നിന്ന് വ്യത്യസ്തമായ നിർമാണം നടന്നതായി വ്യക്തമായി. ഇത് ക്രമവത്കരിക്കണമെന്ന് ആവശ്യപ്പെടുകയും പിന്നീട് സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു.
22 സി.സി.ടി.വി. ക്യാമറകള്‍, പക്ഷേ ദൃശ്യങ്ങളില്ല; മദ്യക്കേസില്‍ നിര്‍ണായക നീക്കവുമായി എക്സൈസ്, ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
