തിരുവനന്തപുരം: പേരൂർക്കട പൊലീസ് സ്റ്റേഷനിൽ വ്യാജ പരാതിയിൽ മേൽ കസ്റ്റഡിയിലെടുത്ത ദലിത് യുവതിക്ക് ക്രൂരപീഡനമേൽക്കേണ്ടി വന്ന സംഭവത്തിൽ എസ്‌ഐ പ്രസാദിന് സസ്പെൻഷൻ. ദലിത് സ്ത്രീയെ കളളക്കേസിൽ കുടുക്കിയെന്ന പരാതിയിലാണ് നടപടി.
നടപടിയിൽ സന്തോഷമെന്ന് പരാതിക്കാരിയായ നെടുമങ്ങാട് സ്വദേശി ബിന്ദു പറയുന്നു. കള്ളപ്പരാതിയിലും നടപടി വേണമെന്നും ബിന്ദു ആവശ്യപ്പെട്ടു.വെള്ളം ചോദിച്ചപ്പോൾ ബാത്റൂമിലെ ബക്കറ്റിലുണ്ടെന്ന് പറഞ്ഞതും മോശമായി പെരുമാറിയതും എസ്ഐ ആണെന്നും ബിന്ദു പറഞ്ഞു. എസ്ഐക്ക് പുറമെ മറ്റ് രണ്ടു ഉദ്യോസ്ഥർക്കെതിരെയും നടപടി വേണമെന്നും ബിന്ദു പറഞ്ഞു.