ബലാല്‍സംഗക്കേസില്‍ തരുണ്‍ തേജ്പാല്‍ കീഴടങ്ങണം; ഹര്‍ജി തള്ളി സുപ്രീംകോടതി

തെഹല്‍ക മുന്‍ എഡിറ്ററും ബലാല്‍സംഗക്കേസ് പ്രതിയുമായ തരുണ്‍ തേജ്​പാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി. കീഴടങ്ങല്‍ ഒഴിവാക്കണമെന്ന ഹര്‍ജി തള്ളിയാണ് കോടതിയുടെ ഉത്തരവ്. അടുത്തമാസം 22നകം കീഴടങ്ങല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിചാരണക്കോടതി വിധി റദ്ദാക്കി ,10 വര്‍ഷം കഠിന തടവിന് വിധിച്ചുള്ള ബോംബെ ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് തരുണ്‍ തേജ്​പാല്‍ സുപ്രീംകോടതിയെ സമീപിച്ചത്.ഇതിനെതിരെ ഗോവ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് തരുണ്‍ തേജ്​പാല്‍ കുറ്റക്കാരനെന്ന് ബോംബെ ഹൈക്കോടതി കണ്ടെത്തിയതും ശിക്ഷ വിധിച്ചതും. ഇതോടെയാണ് തരുണിന്റെ അഭിഭാഷകന്‍ ആദിത്യ സമദ്ദാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കുറ്റകൃത്യത്തിന്‍റെ സ്വഭാവം പരിഗണിക്കുമ്പോള്‍ നിലവിലെ ശിക്ഷ പോരെന്നും ജീവപര്യന്തമായി വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഗോവ സര്‍ക്കാരും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *