ചെരിപ്പില്‍ ഒളിപ്പിച്ച്‌ ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമം; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

ഹാഷിഷ് ഓയില്‍ ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ച്‌ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളിലേക്ക് കടത്താന്‍ നടത്തിയ ശ്രമം പോലീസ് പൊളിച്ചു.സംഭവത്തില്‍ തടവുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. ചെരിപ്പ് തുളച്ച്‌ ദ്വാരമുണ്ടാക്കിയ ശേഷം ചെറിയ കവറിനുള്ളിലാക്കിയാണ് ഹാഷിഷ് ഓയില്‍ ഒളിപ്പിച്ചത്.ഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. സന്ദര്‍ശകരെന്ന വ്യാജേന തടവുകാരനെ കാണാന്‍ എത്തിയതായിരുന്നു രണ്ടുപേര്‍ . ഫോണിലൂടെയായിരുന്നു ഇവര്‍ ആശയവിനിമയം നടത്തിയിരുന്നത്. ഈ ഫോണ്‍ സംഭാഷണങ്ങളും തെളിവായി ലഭിച്ചിട്ടുണ്ട്.നേരത്തേയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളിലേക്ക് ലഹരിവസ്തുക്കളും മൊബൈല്‍ ഫോണുകളും മറ്റും കടത്താന്‍ ശ്രമങ്ങള്‍ നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *