നാഗർകോവിൽ ശ്രീ അയ്യപ്പ വിമൻസ് കോളജിന്റെ ന്യൂനപക്ഷ പദവി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ഡിവിഷൻ ബെഞ്ച് തള്ളി. ദേവീദേവാസംഘം ഫൗണ്ടർ ട്രസ്റ്റി എസ്. ശ്രീനിവാസ മേനോൻ, ശ്രീ അയ്യപ്പ കോളജ് എജ്യുക്കേഷനൽ സൊസൈറ്റി, നാഗർകോവിൽ ശ്രീ അയ്യപ്പ വിമൻസ് കോളജ്, നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയിരുന്നത്.
‘NSSൻ്റെ കീഴിൽ’; നാഗർകോവിൽ ശ്രീ അയ്യപ്പ കോളജിൻ്റെ ന്യൂനപക്ഷപദവി റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
