മുത്തങ്ങ അബ്ദുല്‍ സലാം വധശ്രമക്കേസ്; വിചാരണക്കോടതി വിധിയില്‍ പിഴവുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: മുത്തങ്ങ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ വിചാരണക്കോടതി വിധിയില്‍ പിഴവുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം. കല്‍പ്പറ്റ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധി സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിധിയിലെ ഓരോ ഭാഗവും പ്രത്യേകമായി പരിശോധിക്കണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ശിക്ഷ റദ്ദാക്കണമെന്ന എം. ഗീതാനന്ദന്‍ അടക്കമുള്ളവരുടെ അപ്പീലാണ് കോടതി പരിഗണിച്ചത്. പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് അന്തിമവിധിയില്‍ എഴുതിയതില്‍ പിഴവുണ്ടെന്ന് കോടതി വ്യക്തമാക്കി. പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനില്‍ക്കുമെന്ന് അന്തിമ വിധിയില്‍ എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു. അന്തിമ വിധിയില്‍ പൂര്‍ണമായും കുറ്റം തെളിയിക്കപ്പെടണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ സിബിഐയ്ക്കും സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. കേസില്‍ ഗീതാനന്ദന്‍ അടക്കം നാല് പേര്‍ക്ക് 5 വര്‍ഷം കഠിന തടവാണ് കല്‍പ്പറ്റ കോടതി വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *