വ്യാജവാര്‍ത്തയില്‍ നിയമനടപടി; 2 ഓണ്‍ലൈൻ മാധ്യമങ്ങള്‍ക്ക് വക്കീല്‍നോട്ടീസയച്ച്‌ പി കെ ശ്രീമതി

തനിക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തില്‍ നിയമനടപടി സ്വീകരിച്ച്‌ സിപിഎം നേതാവ് പി കെ ശ്രീമതി.ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഓണ്‍ലൈൻ മാധ്യമങ്ങള്‍ക്ക് വക്കീല്‍നോട്ടീസയച്ചു. നഷ്ടപരിഹാരം നോട്ടീസ് ലഭിച്ച 15 ദിവസത്തിനുള്ളില്‍ ലഭിക്കണമെന്നും നോട്ടീസില്‍ പറയുന്നു. അല്ലാത്തപക്ഷം സിവില്‍, ക്രിമിനല്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നു. കർമ്മ ന്യൂസ്, ഭാരത് ലൈവ് എന്നിവർക്കാണ് നോട്ടീസ് അയച്ചത്. അപകീർത്തികരമായ വാർത്ത നല്‍കിയ മറ്റു മാധ്യമങ്ങള്‍ക്ക് നാളെ നോട്ടീസ് അയക്കും. അഭിഭാഷകൻ ബി പി ശശീന്ദ്രനാണ് നോട്ടീസ് അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *