ടിവി ചാനൽ റേറ്റിങ്ങിന് ലാൻഡിങ് പേജ് ഡേറ്റ പരിഗണിക്കരുതെന്ന കേന്ദ്ര വ്യവസ്ഥ സ്റ്റേ ചെയ്ത ഉത്തരവ് ഹൈക്കോടതി നീക്കി

കേരള ഹൈക്കോടതിടിവി ചാനൽ റേറ്റിങ്ങിന് ലാൻഡിങ് പേജ് ഡേറ്റ പരിഗണിക്കരുതെന്ന കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം പുറപ്പെടുവിച്ച വ്യവസ്ഥ സ്റ്റേ ചെയ്തു കൊണ്ടുള്ള ഇടക്കാല ഉത്തരവ് കേരള ഹൈക്കോടതി നീക്കി.കേബിൾ ടി വി ഓപ്പറേറ്റർമാരുടെ ഹർജിയിലായിരുന്നുനേരത്തെ ഇത് സംബന്ധിച്ച വ്യവസ്ഥ സ്റ്റേ ചെയ്തിരുന്നത്.ഇടക്കാല ഉത്തരവ് നീക്കണം എന്ന് ആവശ്യപ്പെട്ട കേന്ദ്ര സർക്കാർ സമർപ്പിച്ച പ്രത്യേക അപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസ്‌ ബച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.ഹർജി സമർപ്പിക്കാൻ കമ്പനികൾക്ക് അവകാശം ഇല്ല.വ്യക്തികൾക്ക് മാത്രമാണ് ഹർജി നൽകാൻ അവകാശമെന്നും നയത്തിലെ ഒരൂ വ്യവസ്ഥ മാത്രം ആണ് ചോദ്യം ചെയ്തിരിക്കുന്നതെന്നും കേന്ദ്ര സർക്കാരിന് വേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ പി ശ്രീകുമാർ വാദിച്ചു.ടെലിവിഷനും സെറ്റ് ടോപ് ബോക്‌സും ഓണ്‍ ചെയ്യുമ്പോള്‍ ചാനല്‍ നമ്പരൊന്നും പ്രസ് ചെയ്യാതെ ആദ്യം വരുന്ന പേജാണ് ലാൻഡിങ് പേജ്. ടിവി ഓണ്‍ ചെയ്യുമ്പോള്‍ ആദ്യം ചാനല്‍ വരുന്നതിനായി വൻ തുക നല്‍കി ലാന്‍ഡിംഗ് പേജ് സ്വന്തമാക്കുന്ന പ്രവണത രാജ്യത്ത് ഉണ്ട്. ചാനലുകളുടെ റേറ്റിംഗ് (ടി.ആർ.പി) കൃത്രിമമായി കൂട്ടാൻ ഈ സംവിധാനം ഉപയോഗിക്കുന്നു എന്ന ആരോപണം വ്യാപകമായി ഉയർന്നതിനെ തുടർന്നാണ് ഇത് റേറ്റിങ്ങിന് പരിഗണിക്കുന്നത് കേന്ദ്ര സർക്കാർ തടഞ്ഞത്.ഈ വാർത്ത നിങ്ങൾ ആദ്യം വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഇതേ ലേഖനത്തിൽ ഞങ്ങൾ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *