ഹണിമൂൺ കൊലപാതകം; സോനം രഘുവൻഷിയുടെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി

ന്യൂഡൽഹി: ഹണിമൂൺ യാത്രയ്ക്കിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സോനം രഘുവൻഷിയുടെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി. രണ്ടാഴ്ചയ്ക്കകം കീഴടങ്ങാനും സോനത്തോട് കോടതി നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരലെ എന്നിവരുടെ ബെഞ്ചാണ് വ്യാഴാഴ്ച ജാമ്യം റദ്ദാക്കിക്കൊണ്ട് ഉത്തരവിട്ടത്.ജൂൺ 29ന് മേഘാലയ ഹൈക്കോടതി സോനത്തിന് ജാമ്യം അനുവദിച്ചിരുന്നു. ഇതാണ് സുപ്രീം കോടതി ഇപ്പോൾ റദ്ദാക്കിയത്. അതേസമയം വിചാരണ ആരംഭിച്ച് ആറു മാസത്തിനകം പൂർത്തിയായില്ലെങ്കിൽ പുതിയ ജാമ്യാപേക്ഷ നൽകാൻ സോനത്തിന് സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കി.2025 മേയിൽ മേഘാലയയിൽ ഹണിമൂൺ യാത്രയ്ക്കിടെയാണ് ഭർത്താവായ രഘുവൻഷിയെ സോനം കൊലപ്പെടുത്തിയത്. ജൂൺ ഒൻപതിന് അറസ്റ്റിലായ സോനത്തിന് അതേമാസം 29ന് മേഘാലായ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *