കാഫിർ സ്ക്രീൻഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്‌ഐടി നല്‍കിയ ഹർജിയില്‍ വടകര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം വ്യവസ്ഥകള്‍ ലംഘിച്ച് ജിതിൻ ഫെയ്സ്ബുക്കിലൂടെ അന്വേഷണ സംഘത്തെ വെല്ലുവിളിച്ചെന്നും, നാട്ടില്‍ ലഹള ഉണ്ടാക്കാൻ ശ്രമിച്ചെന്നുമാണ് പ്രോസിക്യൂഷൻ വാദം. കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷയില്‍ ഇന്ന് കോഴിക്കോട് ജില്ല സെഷൻസ് കോടതിയും വിധി പറയും.
കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ അന്വേഷണ സംഘത്തെ വെല്ലുവിളിച്ചു, ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്
