കൗമാരക്കാർ തമ്മിലുള്ള സമ്മതത്തോടെയുള്ള പ്രണയബന്ധങ്ങളെ പോക്സോ കേസുകളില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.ഇത്തരം കേസുകളില്‍ മാതാപിതാക്കള്‍ തങ്ങളുടെ ‘അഭിമാനം’ സംരക്ഷിക്കുന്നതിനായി ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്യുകയാണെന്ന് ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ലൈംഗികാതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള നിയമം കൗമാരക്കാരുടെ കാര്യത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിലെ ആശങ്ക കോടതി പങ്കുവെച്ചു.’അഭിമാനം’ സംരക്ഷിക്കാനുള്ള നിയമപോരാട്ടംകൗമാരക്കാരായ പെണ്‍കുട്ടികള്‍ തങ്ങളുടെ പങ്കാളികള്‍ക്കൊപ്പം കുടുംബത്തിൻ്റെ സമ്മതമില്ലാതെ ഒളിച്ചോടുകയോ വിവാഹം കഴിക്കുകയോ ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ പോക്സോ നിയമപ്രകാരം പരാതി നല്‍കുന്ന പ്രവണത വർധിക്കുന്നതിനെ കോടതി ചോദ്യം ചെയ്തു. പ്രായപൂർത്തിയാകാത്തവരുടെ കാര്യത്തില്‍, പ്രത്യേകിച്ചും 15-18 വയസ്സ് പ്രായമുള്ളവരുടെ കാര്യത്തില്‍ ഇത്തരം കേസുകള്‍ രജിസ്റ്റർ ചെയ്യുന്നത് എത്രത്തോളം ഉചിതമാണെന്ന് കോടതി ആരാഞ്ഞു. കൗമാരക്കാർ തമ്മിലുള്ള പ്രണയബന്ധങ്ങളെ തടയാൻ സർക്കാരിന് എങ്ങനെ സാധിക്കുമെന്നും കോടതി ചോദിച്ചു. ഇത്തരം കേസുകള്‍ പലപ്പോഴും അന്തിമഘട്ടത്തില്‍ പ്രതികളെ വിട്ടയക്കേണ്ടി വരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
പോക്സോ നിയമത്തിൻ്റെ ദുരുപയോഗം; കൗമാരക്കാരുടെ പ്രണയബന്ധങ്ങളെ പോക്സോ കേസുകളില്‍ ഉള്‍പ്പെടുത്തുന്നതില്‍ ആശങ്കയുമായി സുപ്രീം കോടതി
